പ്രൊഫഷണല്‍ ഓണ്‍ലൈന്‍ പരിഭാഷാ സേവനങ്ങള്‍
TranslationServices.com ഏത് ഭാഷയിലേക്കും ഏത് വിഷയത്തിലും പ്രൊഫഷണല്‍ പരിഭാഷകള്‍ നല്‍കുന്നു. ഞങ്ങളുടെ വിദഗ്ദരായ സംഘം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി ലോകത്ത് പലയിടത്തുമുള്ള ആയിരക്കണക്കിനു രേഖകള്‍ പരിഭാഷപ്പെടുത്തി ഉപഭോക്താക്കളെ സംതൃപ്തരാക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ് അഥവാ ചൈനീസ് ഭാഷകളില്‍ നിന്നോ അവയിലെക്കോ ഉള്ള ഏത് പരിഭാഷയാണോ നിങ്ങള്‍ക്ക് വേണ്ടത്, അവ ഉയര്‍ന്ന നിലവാരത്തില്‍ ഞങ്ങള്‍ ചെയ്തു തരുമെന്ന് വാക്ക് നല്‍കുന്നു.
നിരക്കുകള്‍ അറിയാന്‍ ഞങ്ങളെ ബന്ധപ്പെടുക
എന്തൊക്കെയാണ് ഞങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍?
TranslationServices.com വ്യവസായങ്ങള്‍, എഴുത്തുക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി പല തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിഭാഷകള്‍ നല്‍കുന്നു. മലയാള പരിഭാഷ നല്‍കുന്നതിന് ഒപ്പം ഞങ്ങളുടെ വിദഗ്ദരായ പരിഭാഷാ സംഘം സ്ഥിരമായി 100ല്‍ അധികം ഭാഷകളിലേക്ക് പരിഭാഷകള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ സേവനങ്ങള്‍:
-
വിദ്യാസംബന്ധിയായ പരിഭാഷകള്‍. ഞങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷ്, മലയാളത്തില്‍ നിന്ന് ജര്‍മന്‍, മലയാളത്തില്‍ നിന്ന് ജാപ്പനീസ് തുടങ്ങി ഒരുപാട് ഭാഷാ ജോടികളിലേക്ക് ഏത് വിഷയവും മിതമായ നിരക്കില്‍ പരിഭാഷപ്പെടുത്താനാവും.
-
വ്യവസായസംബന്ധിയായ പരിഭാഷകള്‍. നിങ്ങള്‍ക്ക് ഒരു കാറ്റലോഗ് മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കൊ മറ്റു ഭാഷകളിലേക്കൊ പരിഭാഷപ്പെടുത്തണോ? ഞങ്ങള്‍ ഹ്യുമന്‍ റിസോര്‍സ് മാനുവലുകള്‍, ഉല്‍പ്പന്ന വിവരണങ്ങള്‍, മറ്റു വ്യവസായ വിപണന രേഖകള്‍ തുടങ്ങിയ വ്യവസായസംബന്ധിയായ പരിഭാഷാ സേവനങ്ങള്‍ നല്‍കുന്നു.
-
സാഹിത്യ പരിഭാഷകള്‍. നിങ്ങളുടെ വിദേശ വായനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണ്ടേ? കാല്‍പനിക നോവലുകള്‍, സയന്‍സ് ഫിക്ഷന്‍ ലിഖിതങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി എല്ലാ സാഹിത്യരൂപത്തിലുള്ള പുസ്തകങ്ങളും ഞങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ സാഹിത്യ പരിഭാഷകര്‍ ഓരോ വാക്കുകളുടെയും അര്‍ഥം പരിഭാഷപ്പെടുത്തുന്നതിനു അപ്പുറം അവയിലുള്ള നിങ്ങളുടെ കാഴ്ചപ്പാടും രീതികളും ഉള്‍ക്കൊള്ളുന്നു.
-
ആരോഗ്യസംബന്ധിയായ പരിഭാഷകള്‍. ഞങ്ങള്‍ സ്വയം ആരോഗ്യ സംബന്ധിയായ പരിഭാഷകള്‍ നല്‍കുന്നില്ല, പകരം അവ നല്‍കുന്ന ഒരു സ്ഥാപനവുമായി പങ്കുചേര്‍ന്ന് നോട്ടുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, രോഗിയുമായുള്ള ഇന്‍റര്‍വ്യൂകള്‍, മറ്റു മെഡിക്കല്‍ രേഖകള്‍ തുടങ്ങിയവ മലയാളത്തിലേക്കൊ മലയാളത്തില്‍ നിന്നോ വേഗത്തില്‍ കൃത്യമായി നല്‍കുന്നു.
-
നിയമസംബന്ധിയായ പരിഭാഷകള്‍. നിയമസംബന്ധിയായ പരിഭാഷകള്‍ നല്‍കുന്നതില്‍ പരിചയവും വൈദഗ്ദ്യവുമുള്ള ഒരു സ്ഥാപനവുമായി പങ്കുചേര്‍ന്ന്, നിങ്ങളുടെ ലെറ്റര്‍ ഓഫ് ഇന്‍റന്‍റ്, പ്രമാണങ്ങള്‍, ആധാരങ്ങള്‍, സ്വകാര്യതാനയങ്ങള്‍, മറ്റു നിയമപരമായ രേഖകള്‍ എന്നിവ പരിഭാഷപ്പെടുത്തുന്നു. ഞങ്ങളുടെ നിയമസംബന്ധിയായ പരിഭാഷകള്‍ നടത്തുന്ന സ്ഥാപനം പ്രൊഫഷണലും പരിഭാഷകള്‍ സ്വകാര്യവുമാണ്.
-
സര്‍ട്ടിഫിക്കറ്റ് പരിഭാഷകള്‍. വിദ്യാഭ്യാസ രേഖ, വിവാഹ-വിവാഹമോചന സര്‍ട്ടിഫിക്കറ്റ്, മറ്റു പ്രധാനപ്പെട്ട രേഖകള്‍ എന്നിവ വിദേശയാത്രയ്ക്കോ മറ്റോ ആവശ്യങ്ങള്‍ക്ക് മലയാളത്തില്‍ നിന്ന് പരിഭാഷപ്പെടുത്തണമെങ്കില്‍ ഈ സേവനം തിരഞ്ഞെടുക്കുക.
-
പ്രാദേശികരണം. നിങ്ങളുടെ വ്യവസായം വിദേശ വിപണിയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ? നിങ്ങളുടെ ഉള്ളടക്കങ്ങള്‍ ഓരോ രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും യോജിച്ച രീതിയിലേക്ക് മാറ്റാന്‍ ഞങ്ങള്‍ക്ക് കഴിയും.
-
സബ്ടൈറ്റല്‍. നിങ്ങളുടെ വീഡിയോകളിലെ മലയാള സംഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തി മറ്റു ഭാഷകളിലെ സബ്ടൈറ്റലുകള്‍ ഞങ്ങള്‍ തയ്യാറാക്കാം, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, വിയറ്റ്നാമീസ് തുടങ്ങിയവയിലേക്ക്.
-
പൊതുവായ പരിഭാഷകള്‍. നിങ്ങള്‍ക്ക് ഒരു മലയാള ഭാഷയിലുള്ള രേഖ എത്രയും വേഗം പരിഭാഷപ്പെടുത്തണം എന്നാണോ? ഞങ്ങള്‍ എന്തും മിതമായ നിരക്കിലും കൃത്യവുമായും പരിഭാഷപ്പെടുത്തുന്നു. അതിനാല്‍ നിങ്ങളുടെ പരിഭാഷാ ആവശ്യങ്ങള്‍ക്ക് ഞങ്ങളെ ബന്ധപ്പെടുക.
ആരാണ് ഞങ്ങള്‍?
TranslationServices.com-ലെ പരിഭാഷകര്‍ ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണലുകളും പ്രവര്‍ത്തി പരിചയമുള്ളവരും അങ്ങേയറ്റം കൃത്യതയോടെ ജോലി ചെയ്യുന്നവരുമാണ്. ഞങ്ങളുടെ മലയാള പരിഭാഷകര്‍ പല തരം വിഷയങ്ങളില്‍ വിദഗ്ദരാണ്. അതിനാല്‍ ഞങ്ങള്‍ ഓരോ പ്രോജക്റ്റും അതിന് യോജിച്ച ഒരു അംഗത്തിന് തന്നെ നല്‍കുന്നു. ചുരുക്കി പറഞ്ഞാല്‍, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി എവിടെയുമുള്ള ആളുകള്‍ക്ക് ഏറ്റവും നല്ല പരിഭാഷാ സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു.
എന്തുകൊണ്ട് TranslationServices.com?
-
ഞങ്ങള്‍ മിതമായ നിരക്കിലും കൃത്യതയോടെയും വ്യവസായ, വിദ്യാഭ്യാസ, സാഹിത്യ പരിഭാഷകള്‍ ഏത് വിഷയത്തിനും രൂപത്തിനും നല്‍കുന്നു.
-
ഞങ്ങള്‍ ഏത് ഭാഷയിലും ഏത് വിഷയത്തിനും പ്രൊഫഷണലായ ആളുകളുടെ പരിഭാഷകള്‍ നല്‍കുന്നു.
-
മറ്റു പരിഭാഷാ സേവനങ്ങളെ പോലെ ഞങ്ങള്‍ കമ്പ്യൂട്ടര്‍ പരിഭാഷകള്‍ ചെയ്യുന്നില്ല; പകരം ഓരോ പരിഭാഷാ പ്രോജക്റ്റും ഞങ്ങളുടെ പ്രൊഫഷണല്‍ സംഘത്തിലെ ഓരോ അംഗത്തിനും നല്‍കുന്നു.
ഞങ്ങളുടെ പ്രൊഫഷണല്‍ പരിഭാഷകര്‍ കൈവരിക്കുന്ന ഉയര്‍ന്ന നിലവാരത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ജോലിയില്‍ നിങ്ങള്‍ സംതൃപ്തരായിരിക്കും എന്ന് ഞങള്‍ ഉറപ്പു നല്‍കുന്നു.